Surprise Me!

പാര്‍വതിയെ കൊന്ന് കൊലവിളിച്ച് മമ്മൂട്ടി ഫാന്‍സ് | filmibeat Malayalam

2017-12-12 1 Dailymotion

<br />മമ്മൂട്ടി ചിത്രമായ കസബക്കെതിരെ വിമര്‍ശനം നടത്തിയ നടി പാര്‍വതിക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി. മമ്മൂട്ടി ആരാധകരാണ് പാര്‍വതിയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളിയുമായി എത്തിയിരിക്കുന്നത്. രണ്ട് അവാര്‍ഡ് കിട്ടിയതിന്‍റെ അഹങ്കാരമാണോ, സിനിമ ഇഷ്ടമല്ലെങ്കില്‍ നിര്‍ത്തിയിട്ട് പൊയ്ക്കൂടെ, നിന്‍റെ ഒറ്റ പടം പോലും ഞങ്ങള്‍ ഇക്ക ഫാന്‍സ് വിജയിപ്പിക്കില്ല എന്നിങ്ങനെ നീളുന്നു അധിക്ഷേപങ്ങള്‍. ഐഎഫ്എഫ്‌കെയിലെ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ക്കെതിരെ പാര്‍വ്വതി സംസാരിച്ചിരുന്നു. കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരായി പാര്‍വ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കസബ എന്ന ചിത്രം തനിക്ക് അടുത്തിടെയാണ് കാണാന്‍ സാധിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, താന്‍ ഏറെ ബഹുമാനിക്കുന്ന നടന്‍ സ്ത്രീകളോട് വളരെ മോശമായി സംസാരിക്കുന്നത് തന്നെ അത്യധികം വേദനിപ്പിച്ചെന്നായിരുന്നു പാര്‍വതി പറഞ്ഞത്. <br />

Buy Now on CodeCanyon